സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫിസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് ആലോചിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫിസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക.
ഇതുസംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലും സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി തീരുമാനിച്ചു. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, വിരമിച്ച സിവിലിയൻമാർ, കുവൈത്തിൽ ജനിച്ചവരോ 1965ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോ ആയ ബിദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരെ ഈ ജോലിയിലേക്കു പരിഗണിക്കും.
ഇരുമന്ത്രാലയങ്ങളിലെയും രഹസ്യസ്വഭാവം കണക്കിലെടുത്താണ് സ്വദേശിവൽക്കരണം ആവശ്യപ്പെട്ടതെന്ന് എംപി മുഹൽഹൽ അൽ മുദാഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല