![](https://www.nrimalayalee.com/wp-content/uploads/2021/01/Kuwait-Kuwaitization-Work-Permit-Cancellation-Expat-Jobs.jpg)
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു- സ്വകാര്യ തൊഴില്‍ വിപണിയിലെ ശരാശരി പ്രതിമാസ ശമ്പളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 113 ദിനാര്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ശരാശരി പ്രതിമാസ വേതനം 1,491 ആയിരുന്നു. എന്നാല്‍, അഞ്ച് വര്‍ഷം മുമ്പ് 1,378 ആയിരുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട തൊഴില്‍ വിപണി സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2016 അവസാനം മുതല്‍ 2021 അവസാനം വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ മേഖലയിലെ എല്ലാ കുവൈത്തികളുടെയും ശരാശരി പ്രതിമാസ വേതനം 82 ദിനാര്‍ വര്‍ദ്ധിച്ചു. 2016 ല്‍ പ്രതിമാസം 1,457 ദിനാര്‍ ആയിരുന്നത് കഴിഞ്ഞ ഡിസംബര്‍ പ്രതിമാസം 1,539 ദിനാറായി.
സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 148 ദിനാറായി ഉയര്‍ന്നപ്പോള്‍ സ്ത്രീകളുടെ ശമ്പളം 58 ദിനാര്‍ മാത്രമാണ് ഉയര്‍ന്നത്. 2021 അവസാനത്തോടെ കുവൈത്തികള്‍ക്ക് ശരാശരി പ്രതിമാസ വേതനം 1,491 ദദിനാര്‍ ലഭിക്കും.
അതേസമയം കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ള സർക്കാർ ജോലിക്കായ വിദേശികളുടെ എണ്ണം കുറഞ്ഞുവരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ 2021 ഡിസംബറിലെ കണക്കനുസരിച്ച് 5,760 വിദേശികളാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 1806 പേർ 65 വയസ്സിനു മുകളിലുള്ളവരാണ്. എന്നാൽ 2020ൽ 6065 വിദേശികളുണ്ടായിരുന്നു. ഒരു വർഷത്തിനിടെ 305 പേരുടെ കുറവാണുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല