1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2022

സ്വന്തം ലേഖകൻ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ കനത്ത ജാഗ്രത. എഡിജിപി വിജയ് സാക്കറെ പാലക്കാടെത്തും. മേലാമുറിയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടമുറിക്കുള്ളില്‍ വെച്ചാണ് ശ്രീനിവാസന് വെട്ടേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2 ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മേലാമുറിയില്‍ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനം നത്തുകയായിരുന്നു ശ്രീനിവാസന്‍.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടിരുന്നു. വിഷുദിനത്തില്‍ ഉച്ചയ്ക്കായിരുന്നു കൊലപാതകം. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കാറിലെത്തിയ സംഘം ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.