1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2022

സ്വന്തം ലേഖകൻ: ഓൺലൈൻ വ്യാപാര രംഗത്തെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം. മന്ത്രാലയത്തിന്റെ വ്യാജ രജിസ്ട്രേഷനുകളും ഔദ്യോഗിക ലോഗോയും ഉപയോഗിച്ച് ചില ഓൺലൈൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.

രാജ്യത്തെ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരായ പരാതികൾ ദിനേന വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതായി മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാൻ അൽ ഹുസൈൻ പറഞ്ഞു. വിശ്വാസയോഗ്യമായ ഓൺലൈൻ സ്റ്റോറുകളുമായി മാത്രം ഇടപാടുകൾ നടത്തുവാൻ ശ്രദ്ധിക്കുക.

ഇടപാടിന് തെരഞ്ഞെടുക്കുന്ന വെബ്സൈറ്റുകളുടെ രജിസ്ട്രേഷൻ മന്ത്രാലയത്തിന്റെ മഅറൂഫ് പ്ലാറ്റഫോം വഴി പരിശോധിക്കുക, ഓൺലൈൻ വ്യാപാരത്തിന് സ്വദേശികൾക്ക് അനുവദിക്കുന്ന ഫ്രീലാൻസ് ഡോക്യുമെന്റിന്റെ സാധുത ഉറപ്പ് വരുത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുവാനും അ്ബ്ദുറഹ്‌മാൻ അൽഹുസൈനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.