ബീജകോശങ്ങളില്‍ നിന്ന് വികസിപ്പിച്ചെടുത്ത കൃത്രിമ രക്തം രണ്ട് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ മനുഷ്യനില്‍ പരീക്ഷണ വിധേയമാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ രക്തം മനുഷ്യ ശരീരത്തിനുള്ളില്‍ പ്രയോഗിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആശുപത്രികളില്‍ രക്തത്തിന്റെ അപര്യാപ്തതയുണ്ടാകുമ്പോള്‍ പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ രക്തത്തിന് വ്യാവസായിക അടിസ്ഥാനത്തിലുള്ള അനുമതി രണ്ട് വര്‍ഷത്തിന് ശേഷം ലഭിക്കും.
വലിയ ദുരന്തങ്ങളുണ്ടാകുമ്പോഴും യുദ്ധഭൂമിയിലും ആയിരക്കണക്കിന് ജീവനുകളെ രക്ഷിക്കാന്‍ ഈ രക്തത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ രക്തം ഉപയോഗത്തില്‍ വരുന്നതോടെ എല്ലാ രോഗികള്‍ക്കും രക്തം ഉറപ്പാകും. ഇതോടെ ഹൃദയമാറ്റ ശസ്ത്രക്രിയയും ബൈപ്പാസ് സര്‍ജറിയും മറ്റും ഏറെ എളുപ്പമാകുകയും ചെയ്യും. രക്തഗ്രൂപ്പ് നോക്കാതെ തന്നെ എല്ലാവരുടെ ശരീരത്തിലും ഈ രക്തം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഈ രക്തത്തിന്റെ ഏറ്റവും വലിയ നേട്ടം. സാര്‍വത്രിക ദാതാവ് എന്നറിയപ്പെടുന്ന ഒ നെഗറ്റീവ് ഗ്രൂപ്പിലുള്ള രക്തമാണ് ഇത്തരത്തില്‍ വികസിപ്പിക്കുന്നത്. ലോക ജനസംഖ്യയുടെ 98 ശതമാനം പേര്‍ക്കും ഈ രക്തം സ്വീകരിക്കാന്‍ സാധിക്കും.
എഡിന്‍ബര്‍ഗ്, ബ്രിസ്റ്റള്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ് ബീജ കോശങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് ശ്വേത രക്താണുക്കളെ വികസിപ്പിച്ച് ഈ പരീക്ഷണത്തിന്റെ തുടക്കം കുറിച്ചത്. അസ്ഥികളിലെ മജ്ജകളില്‍ നിന്നെടുത്ത ബീജ കോശങ്ങളാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.
എന്നാല്‍ ഒരു ഭ്രൂണത്തിന് ജീവന്റെ ആദ്യ ദിവസം രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്ന രക്താണുക്കളല്ല ഇവ. ഭ്രൂണത്തിലെ രക്താണുക്കള്‍ക്ക് ആദ്യ ദിവസം തന്നെ എണ്ണമില്ലാതെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കൃത്രിമമായി വികസിപ്പിച്ചെടുത്ത രക്താണുക്കള്‍ ഭ്രൂണത്തില്‍ രക്താണുക്കള്‍ വികസിക്കുന്ന അതേ രീതിയില്‍ തന്നെ വികസിച്ചവയാണെങ്കിലും അവയ്ക്ക് യഥാര്‍ത്ഥ രക്താണുക്കളെ പോലെ ദശലക്ഷക്കണക്കിനായി പെരുകാനുള്ള കഴിവില്ല. വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചക്കായി ഇനിയും ജനിക്കാത്ത മനുഷ്യനെ അവയവങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തെറ്റാണെന്ന വാദം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല