ബ്രിട്ടണ്‍ കുറ്റവാളികളുടെ നാടായി മാറുകയാണോ? ബ്രിട്ടണില്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് കൂടുന്നുവെന്നും നേരത്തെ മുതല്‍ത്തന്നെ വാര്‍ത്തയുണ്ടായിരുന്നു. അതിനെ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ വാര്‍ത്തകള്‍. ബ്രിട്ടണിലെ ജയിലുകളില്‍ കഴിയുന്ന 5,000 ത്തോളം വിദേശ കുറ്റവാളികളെ നാടു കടത്താനൊരുങ്ങുകയാണ് ജയില്‍ അധികൃതര്‍.
ബ്രിട്ടണില്‍ സന്ദര്‍ശകവീസയിലും ജോലിക്കുള്ള വീസയിലും വിദ്യാര്‍ത്ഥി വീസയിലുമെത്തി കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് നാടുകടത്താനൊരുങ്ങുന്നത്. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 5,375 കുറ്റവാളികള്‍ ബ്രിട്ടണിലെ ജയിലുകളില്‍ ഉണ്ടെന്നാണ് ജയില്‍ മേധാവികള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം, ബലാല്‍സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, കൊള്ള എന്നിങ്ങനെ ഗുരുതരങ്ങളായ കുറ്റങ്ങള്‍ ചെയ്തവരെയാണ് നാടുകടത്താന്‍ പോകുന്നത്.
ബ്രിട്ടണിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചുദിവസമായി ഉയരുന്നുണ്ടായിരുന്നു. അതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ജയിലുകളിലെ വിദേശ രാജ്യങ്ങളിലെ കുറ്റവാളികളുടെ എണ്ണമെടുത്തത്. ഇതില്‍നിന്ന് ആദ്യഘട്ടത്തില്‍ നാടു കടത്താനുള്ള കുറ്റവാളികളെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. 3,775 കുറ്റവാളികളെ ഈ വര്‍ഷംതന്നെ നാടുകടത്തുമെന്നാണ് കുടിയേറ്റ വകുപ്പ് വ്യക്തമാക്കുന്നത്.
മൊത്തം വിദേശ കുറ്റവാളികളില്‍ 3,259 പേര്‍ നിസാര കുറ്റങ്ങള്‍ ചെയ്തവരും 429 പേര്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവരുമാണ്. 87 പേര്‍ കൊലപാതകം, ബലാല്‍സംഗം ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവരുമാണ്. ഇവരില്‍ എല്ലാവരെയും നാടുകടത്താന്‍ സാധിക്കില്ലെന്നും കുടിയേറ്റ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പാസ്സ്പോര്‍ട്ട് പ്രശ്നമുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ട്. അതുകൊണ്ടാണ് എല്ലാവരെയും ഒരുപോലെ നാടുകടത്താന്‍ സാധിക്കാത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല