ലണ്ടന്‍: മാറിട സ്കാനിംഗിനെക്കുറിച്ച് പടരുന്ന ആശങ്കയെക്കുറിച്ച് എന്‍ എച്ച് എസ് വിശദമായ പഠനം നടത്തുമെന്ന് റിപ്പോര്‍ട്ട്. മാറിട സ്കാനിംഗ് ഒരു അനാവശ്യ ചികിത്സയാണെന്നും അത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷം ചെയ്യുമെന്നുമുള്ള ആശങ്കകളാണ് ബ്രിട്ടണിലെങ്ങും പടര്‍ന്നിരിക്കുന്നത്. മാറിട ക്യാന്‍സറിനെ പ്രതിരോധിക്കാനും ചികിത്സിക്കാനും എന്‍ എച്ച് എസ് മുന്നോട്ട് വച്ച പദ്ധതിയാണ് മാറിട ക്യാന്‍സര്‍ സ്ക്രീനിംഗ് പദ്ധതി. ഇതനുസരിച്ചാണ് മാറിട സ്കാനിംഗ് നടത്തുന്നത്.
മാറിട സ്ക്രീനിംഗിന് പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് ഊതിപ്പെരുപ്പിച്ച വാഗ്ദാനങ്ങള്‍ നല്കിയ എന്‍ എച്ച് എസ് അതിന്റെ ദോഷവശങ്ങള്‍ ലീഫ്ലെറ്റില്‍ കൊടുത്തിരുന്നില്ലെന്നതാണ് മുഖ്യ വിമര്‍ശനം. ഇതിലൂടെ1400 ജീവനുകള്‍ ഒരു വര്‍ഷം സുരക്ഷിതമാകുമെന്നാണ് എന്‍ എച്ച് എസ് അവകാശപ്പെടുന്നതെങ്കിലും ഇത് സുക്ഷ്മനിരീക്ഷണം ചെയ്യപ്പെട്ടിട്ടില്ലെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫസര്‍ സൂസന് ബെവ്ലി അറിയിച്ചു. 75 ദശലക്ഷം പൗണ്ടിന്റെ പദ്ധതിയായ ഇതിലേക്ക് മൂന്നു വര്‍ഷത്തേക്കാണ് സ്ത്രീകള്‍ ക്ഷണിക്കപ്പെടുന്നത്. 50നും 70നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ മാറിടങ്ങളുടെ എക്സ്റെ എടുക്കാനായിരുന്നു പദ്ധതിയുടെ ആദ്യ ലക്ഷ്യമെങ്കിലും പിന്നീട് അത് 47നും 73നും ഇടയില്‍ പ്രായമുളളവരിലേക്ക് മാറ്റി.
പ്രതിവര്‍ഷം ലണ്ടനില്‍ 20 ലക്ഷം സ്ത്രീകള്‍ ഈ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. സമീപകാലത്ത് ക്യാന്‍സര്‍ മൂലമുള്ള മരണങ്ങള് കുറഞ്ഞതിന് പിന്നില്‍ ഈ ചികിത്സയാണെന്ന് നര്ഡിക് കോഹ്റേന് സംഘം പറയുന്നു. സ്ക്രീനിംഗിലൂടെ രോഗം നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നതാണ് ക്യാന്‍സര്‍ മരണ നിരക്ക് കുറയാന്‍ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ എന്‍എച്ച്എസ് തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല