സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 23 ശനിയാഴ്ച നടക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിരവധി പരിപാടികൾ റദ്ദാക്കിയതിനെത്തുടർന്ന് പതിവിന് വിപരീതമായി വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാവിലെ പതിനൊന്ന് മണിയോടെയാകും ആരംഭിക്കുക. എസ് എം എ പ്രസിഡന്റ് ഷിബു ജോണിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായ അഡ്വ എബി സെബാസ്റ്റ്യൻ ഈസ്റ്റർ വിഷു ആഘോഷം ഉദ്‌ഘാടനം ചെയ്യും.
കുട്ടികൾക്കായി ഒരുക്കുന്ന വിഷു കൈനീട്ടവും മുതിർന്നവരും കുട്ടികളും ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമാകും സമ്മാനിക്കുക. രക്ഷാധികാരി ജോസ് കെ ആന്റണിയുടെ മേൽനോട്ടത്തിൽ എസ് എം എ അംഗങ്ങൾ ഒരുക്കുന്ന വിഭവസമൃദ്ധമായ ഈസ്റ്റർ വിഷു വിരുന്നാകും ആഘോഷത്തിലെ മറ്റൊരാകർഷണം. രാവിലെ പതിനൊന്ന് മുതൽ എട്ടു മണിവരെ നീളുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡിനു ഓലിക്കൽ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:
Bratch Ln, Dinton, Salisbury SP3 5EB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല