1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2022

സോബിൻ ജോൺ (പി.ആർ.ഒ): മിഡ്ലാൻഡ്സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിങ്ങിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ നാളെ ശനിയാഴ്ച (23/04/22) കെറ്ററിംഗ്‌ ബക്കളു അക്കാഡമി സ്കൂളിന്റെ സ്പോർട്സ് ഹാളിൽ വെച്ചു നടക്കുന്നു. അസോസിയേഷൻ പ്രസിഡൻറ് സിബു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് മുഖ്യാതിഥിയാകും. സെക്രട്ടറി സൈബു തോമസ് പരിപാടിക്ക് സ്വാഗതം ആശംസിക്കും. ട്രഷറർ പ്രബീഷ് വാസുദേവൻ നന്ദി പ്രകാശിപ്പിക്കും.

ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ കുഞ്ഞുമക്കളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. തുടർന്ന് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതാണ്. KMWA യുടെ പ്രസിഡന്റ് സിബു ജോസഫ് , സെക്രട്ടറി സൈബു തോമസ്‌ , ട്രെഷറർ പ്രബീഷ് വാസുദേവൻ എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ കെറ്ററിങ്ങിലെ ‌ 250 ഓളം കുടുംബാംഗങ്ങൾ പങ്കെടുക്കുന്നു.

കോവിഡ് 19 മൂലം രണ്ടു വർഷമായി ഒത്തുകൂടാൻ അവസരം ലഭിക്കാതിരുന്നതിനാൽ ഈ പ്രോഗ്രാമിനായി കേറ്ററിങ്ങിലെ മലയാളികൾ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പരിപാടിയിലക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-
Kettering Bucclench Academy,
Weekley Glebe Road,
Kettering,
NN16 9NS.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.