1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2022

സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ കരാറുകൾ പൂർണ്ണമായും ഖിവ സംവിധാനത്തിലേക്ക് മാറ്റുന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. നിയമം മെയ് 12 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത് സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി തൊഴിൽ കരാറുകളുടെ അടിസ്ഥാനത്തിലേക്ക് തൊഴിൽ വിപണിയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഖിവാ സംവിധാനത്തിന് തുടക്കം കുറിച്ചത്. വർധിച്ചു വരുന്ന തൊഴിൽ തർക്കങ്ങൾ അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഉടമക്കും തൊഴിലാളിക്കുമിടയിലുള്ള തൊഴിൽ കരാറുകൾ അംഗീകരിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും പുതിയ തൊഴിലിടങ്ങൾ തേടുന്നതിനും ഖിവ വഴി അവസരങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ഖിവ വഴിയുള്ള കരാറുകൾക്ക് പുറമേ ഗോസിയിലും മദദ് പ്ലാറ്റ്ഫോമുകളിലും അംഗീകരിച്ചിട്ടുള്ള കരാറുകൾക്ക് കൂടി സാധുത നൽകിയിരുന്നു.

ഇത് അവസാനിപ്പിച്ച് തൊഴിൽകരാറുകൾക്കുള്ള ഏക പ്ലാറ്റ് ഫോമായി ഖിവയെ മാറ്റുകയാണ് മന്ത്രാലയമിപ്പോൾ. അടുത്ത മാസം 12 മുതൽ ഖിവ വഴി അംഗീകരിക്കുന്ന തൊഴിൽ കരാറുകൾക്ക് മാത്രമായിരിക്കും സാധുതയുണ്ടാകുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.