യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന “കലാഫെസ്റ്റ് – 2022 ” ന് ഇന്ന് ശനിയാഴ്ച ( 23/4/22) ലീഡ്സിൽ തിരിതെളിയും. രാവിലെ പത്തിന് അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടൻ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ലീഡ്സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിച്ചേർന്നിരിക്കുന്ന മലയാളി കുടുംബംങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ലഭിക്കുന്ന വലിയ അവസരമാണിത്. കലാ സാംസ്കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധി പരിപാടികളാണ് കലാഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലിമ കലാവേദി അവതരിപ്പിക്കുന്ന “നേരിൻ്റെ പാത” എന്ന നാടകം അരങ്ങിൽ അവതരിപ്പിക്കും. നിരവധി നാടകങ്ങൾക്ക് തിരക്കഥയെഴുതിയ ടൈറ്റസ് വല്ലാർപാടമാണ് നാടകം രചിച്ചിരിക്കുന്നത്. സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് കുയിലാടൻ.
ലീഡ്സിലെ പ്രമുഖ റസ്റ്റോറൻ്റായ തറവാട്, സ്റ്റെർലിംഗ് സ്ട്രീറ്റ്, ആയുഷ് ആയുർവേദ, വെൽകെയർ തുടങ്ങിയ സ്ഥാപനങ്ങൾ ലിമ കലാഫെസ്റ്റിനെ സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ.
ലിമ കലാ ഫെസ്റ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-
Nippet In,
Leeds,
LS9 7TB.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല