സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് മുൻപായി രാജ്യത്ത് 4 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി തുറക്കും. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) കീഴിൽ അൽ മഷാഫ്, ഉം അൽ സനീം, അൽ സദ്ദ് എന്നിവിടങ്ങളിലാണ് പുതിയ ഹെൽത്ത് സെന്ററുകൾ തുറക്കുക. കൂടാതെ അൽഖോറിലെ നിലവിലെ ഹെൽത്ത് സെന്ററിന് പകരമായി പുതിയത് തുറക്കും. അവസാന ഘട്ട മിനുക്കുപണിയിലാണ് 4 കേന്ദ്രങ്ങളും.
പുതിയവ തുറക്കുന്നതോടെ രാജ്യത്തെ ഹെൽത്ത് സെന്ററുകളുടെ എണ്ണം 31 ആകും. നിലവിൽ 27 എണ്ണമാണുള്ളത്. പുതിയ കേന്ദ്രങ്ങൾ നിർമിക്കുന്നതിന് പുറമേ സൗകര്യങ്ങളും ക്ലിനിക്കുകളുടെ എണ്ണവും വർധിപ്പിച്ച് നിലവിലേത് വികസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഉം ഗുവെയ്‌ലിന, മദീനത്ത് ഖലീഫ എന്നിവിടങ്ങളിൽ നിലവിലുള്ള ഹെൽത്ത് സെന്ററുകൾക്ക് പകരമായി പുതിയവ നിർമിക്കും.
കൂടാതെ ബാനി ഹാജർ, നുഐജ എന്നിവിടങ്ങളിലും പുതിയ കേന്ദ്രങ്ങൾ നിർമിക്കും. ഇവ 2025ലേയ്ക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മൈതർ ഹെൽത്ത് സെന്ററിൽ ഡയാലിസിസ് സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പുകളും പുരോഗതിയിലാണ്. നിലവിൽ അൽ റുവൈസ്, അൽ ഷിഹാനിയ, അൽ വക്ര എന്നിവിടങ്ങളിൽ മാത്രമാണ് ഡയാലിസിസ് സൗകര്യമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല