![](https://www.nrimalayalee.com/wp-content/uploads/2022/04/UAE-Birth-Certificate-Passport-New-Digital-Platform.jpg)
സ്വന്തം ലേഖകൻ: യുഎഇയിൽ ജനന സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും നൽകാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം. കുട്ടി ജനിച്ച് 3 മാസത്തിനകം റജിസ്റ്റർ ചെയ്യണം. മബ്റൂക് മാ യാക് എന്ന ഈ സേവനം നിലവിൽ സ്വദേശികൾക്കാണ് ലഭിക്കുക. ഭാവിയിൽ വിദേശികൾക്കുകൂടി സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ യുഎഇയില്‍ നവജാതശിശുക്കള്‍ക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്സ് ഐഡി എടുക്കണമെന്ന് നിര്‍ദേശം. വൈകിയാല്‍ പിഴ ഈടാക്കും. സ്പോണ്‍സറുടെ വിസാ കാലാവധി അനുസരിച്ചായിരിക്കും നവജാതശിശുക്കളുടെ കാര്‍ഡിന്റെ കാലാവധി.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയും കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെയും വെബ്സൈറ്റിലും ആപ്പിലും ഇതിനായുള്ള സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടിയുടെ പാസ്പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, സ്പോണ്‍സറുടെ വിസ പേജ് ഉള്‍പ്പെടെയുള്ള പാസ്പോര്‍ട്ട് പകര്‍പ്പ്, ഇ- ദിര്‍ഹം രസീത്, ജനനസര്‍ട്ടിഫിക്കറ്റ് എന്നിവയുമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഇതിനായുള്ള അപേക്ഷ, ഫീസ് എന്നീ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇ-മെയിലില്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമല്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ തിരുത്തണം. അല്ലാത്തപക്ഷം അപേക്ഷ റദ്ദാകും. അപേക്ഷ സമര്‍പ്പിക്കുന്നത് 30 ദിവസത്തിലേറെ വൈകിയാല്‍ ഓരോ ദിവസവും പിഴ ഈടാക്കും. 20 ദിര്‍ഹമാണ് പിഴ ഈടാക്കുക. പരമാവധി 100 ദിര്‍ഹം വരെ പിഴ ചുമത്തും. കാര്‍ഡ് എടുക്കാന്‍ വൈകിയാല്‍ ആദ്യം പിഴ അടയ്ക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല