സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വീസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. യൂറോപ്യന്‍ കമ്മീഷന് ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം പൂര്‍ണമായ ഒഴിവാക്കലല്ലെന്നും, മറിച്ച് വീസ ഇളവ് സംബന്ധിച്ച നടപടിക്രമങ്ങളുടെ തുടക്കമായിരിക്കുമെന്നും വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വീസ ഇളവ് യാഥാര്‍ഥ്യമാകാന്‍ യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ കമ്മീഷന് തുടങ്ങി നിരവധി ബോഡികളില്‍ നിന്നുള്ള അംഗീകാരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. കുവൈത്ത് പൗരന്മാര്ക്ക് ഷെങ്കന്‍ വീസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യൂറോപ്യന്‍ യൂണിയനിലെ ആഭ്യന്തര നടപടിക്രമങ്ങള്‍ക്കായി ഏകദേശം ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
യൂറോപ്പിലെ െഷങ്കൺ അംഗത്വമുള്ള രാജ്യങ്ങളിലേക്ക് ഷെങ്കൻവീസയിലൂടെ യാത്ര ചെയ്യാം. വീസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യതാണോ സഞ്ചാരികൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം വീസ അപ്ലൈ ചെയാൻ. ഇനി ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, ഏത് രാജ്യത്താണോ കൂടുതൽ ദിവസം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിൻറെ എംബസിയിൽ വേണം അപേക്ഷിക്കാൻ.
ഓണ്‍ലൈനിൽ നിന്നും ലഭിക്കുന്ന ആ രാജ്യത്തിൻറെ ഷെങ്കൻ വീസ ഫോം പൂരിപ്പിച്ച്, ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (അക്കൗണ്ടിൽ യാത്ര ചിലവിനു ആവശ്യമായ പണം കാണിക്കണം.കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങളും കാണിക്കാം), ഇന്റർ നാഷണൽ ട്രാവൽ ഇൻഷുറന്‍സ്, പുറത്തു ജോലി ചെയ്യുന്നവർ ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള NOC, അധികം പഴക്കം ഇല്ലാത്ത ഫോട്ടോ, എന്നിവ ഉൾപ്പെടുത്തി 6 മാസത്തിലധികം വാലിഡിറ്റി ഉള്ള പാസ്പോർട്ടിനൊപ്പം ആപേഷിക്കാം.
പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജ് എങ്കിലും വേണം. 200-300AED ആണ് വീസ ഫീ. 15 ദിവസത്തിനുള്ളിൽ വീസ ലഭിക്കും. VFS പോലെയുള്ള ഏജൻസികൾ വഴിയാണ് മിക്കപ്പോഴും ക്രമീകരണങ്ങൾ ശരിയാക്കുന്നത്.ഷെങ്കണ്‍ രാജ്യങ്ങളിൽ പെടാത്ത സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ, അതാതു രാജ്യങ്ങളുടെ എംബസ്സിയിൽ ഈ ഡോക്യൂമെന്റുകൾ അപേക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല