സ്വന്തം ലേഖകൻ: യുകെയിൽ വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ സ്വന്തമാക്കാനുള്ള പദ്ധതി വരുന്നു. വാടകയ്ക്ക് താമസിക്കുന്ന വീടുകള്‍ ഹൗസിംഗ് അസോസിയേഷനില്‍ നിന്നും സ്വന്തമാക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
‘വാടകക്കാരെ’ വീട്ടുടമകളാക്കി മാറ്റാന്‍ സഹായിക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ ബോറിസ് ജോണ്‍സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. ഇംഗ്ലണ്ടില്‍ അസോസിയേഷനുകളില്‍ നിന്നും വാടകയ്ക്ക് എടുത്ത വീടുകളില്‍ കഴിയുന്ന 2.5 മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഇവ വാങ്ങാന്‍ അവസരം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
കൗണ്‍സിലുകളില്‍ നിന്നും കുടുംബങ്ങള്‍ക്ക് വീട് വാങ്ങാന്‍ അവസരം നല്‍കിയ മാര്‍ഗററ്റ് താച്ചറുടെ പദ്ധതിക്ക് സമാനമാണ് ഈ സ്‌കീം. ഇതിന് പുറമെ ഹൗസിംഗ് ബെനഫിറ്റായി നല്‍കുന്ന പണം ഉപയോഗിച്ച് മോര്‍ട്ട്‌ഗേജുകള്‍ നേടിക്കൊടുക്കാനും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നു.
‘വാങ്ങാനുള്ള അവകാശം’ ലഭ്യമാക്കുന്നത് വഴി ലേബര്‍ കോട്ടയിലെ സാധാരണക്കാരെ സഹായിക്കാന്‍ കഴിയുമെന്നും, ഇതുവഴി സീറ്റുകള്‍ നിലനിര്‍ത്താമെന്നും ഡൗണിംഗ് സ്ട്രീറ്റ് കരുതുന്നതായി ഡെയ്‌ലി ടെലിഗ്രാഫ് പറയുന്നു. 2015 ടോറി പ്രകടനപത്രികയില്‍ ഇടംപിടിച്ചിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല