സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലെ മീമുകളിലൂടെ പ്രശസ്തി നേടിയ നടി കൈലിയ പോസി (16)യെ മരിച്ച നിലയില്‍ കണ്ടെത്തി. വാഷിങ്ടണിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കില്‍ ബുധനാഴ്ചയാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചനകള്‍. കൈലിയയുടെ മാതാവ് മാര്‍സി പോസിയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.
എനിക്ക് വാക്കുകളില്ല, സുന്ദരിക്കുട്ടി യാത്രയായിരിക്കുന്നു. കൈലിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- മാര്‍സി പോസ്റ്റ് ചെയ്തു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ടിഎല്‍സിയില്‍ സംപ്രേക്ഷണം ചെയ്ത ‘ടോഡ്ലേഴ്സ് ആന്‍ഡ് ടിയാരാസ് എന്ന ഷോയിലൂടെയാണ് കൈലിയ ശ്രദ്ധനേടുന്നത്.
അഞ്ചാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഈ ഷോയില്‍ കൈലിയ ചിരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ മീമുകളും ജിഫികളുമായി ആഘോഷിക്കപ്പെട്ടിരുന്നു. മിസ് ടീന്‍ വാഷിംഗ്ടണ്‍ മത്സരത്തിലും കൈലിയ പങ്കെടുത്തിട്ടുണ്ട്. ഏവിയേഷനില്‍ പഠനം പൂര്‍ത്തിയാക്കി പൈലറ്റാവുക എന്നതായിരുന്നു കൈയിലിയുടെ ഏറ്റവും വലിയ സ്വപ്നം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല