1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

എ ലെവല്‍, ജിസിഎസ്ഇ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് നന്നായി പഠിച്ചത് കൊണ്ട് മാത്രമല്ല പരീക്ഷകര്‍ക്ക് മാര്‍ക്കിടുന്നതില്‍ സംഭവിച്ച പിഴവ് മൂലമാണെന്ന് കണ്ടെത്തല്‍. ഈ സമ്മറില്‍ തന്നെ ‘അധികമാര്‍ക്ക്’ ലഭിച്ച കൌമാരക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ സംഭവിച്ച പ്രധാന പിഴവുകളില്‍ കടുകട്ടിയായ ചോദ്യങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ചോയിസ് പേപ്പറിനും തെറ്റായ ഉത്തരത്തിനു മാര്‍ക്കിടുന്നത്‌ മുതല്‍ അച്ചടി പിശകുവരെ ഉള്‍പ്പെടും. അതേസമയം 2010 ല്‍ ‘പ്രത്യേക പരിഗണന’ ലഭിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം 372300 അതായത് ഏതാണ്ട് 13 ശതമാനത്തില്‍ അധികം. ഇതില്‍ തന്നെ 354200 പേര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയുമുണ്ടായി. വാച്ച്ഡോഗ് ഒഫ്ക്വല്‍ പുറത്തിവിട്ട റിപ്പോര്‍ട്ടിലാണ് പരീക്ഷകളിലെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച അപാകതകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌.

വിദ്യാര്‍ഥികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏറ്റവും കൂടിയത് അഞ്ച് ശതമാനം മാര്‍ക്ക് അധികമായി നല്‍കാവുന്നതാണ്, അതും തീരെ ഒഴിവാക്കാന്‍ പറ്റാത്ത കേസുകളില്‍ മാത്രം ഉദാഹരണമായി കുടുംബത്തിലെ ഏറ്റവും അടുത്ത ആരുടെയെങ്കിലും മരണമോ മറ്റോ സംഭവിക്കുന്ന പക്ഷം. ഇതിനൊപ്പം തന്നെ പരീക്ഷാ സമയത്ത് ഉണ്ടാകുന്ന ചെറിയ ചെറിയ അസുഖങ്ങള്‍ ഉദാഹരണമായി തലവേദനയും മറ്റും 2 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നുമുണ്ട്.

ഈ റിപ്പോര്ട്ടിനോപ്പം തന്നെ വാച്ച്ഡോഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ കോപ്പിയടി തുടങ്ങിയ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ സമ്മറില്‍ 3600 തവണയാണ് കൌമാരക്കാര്‍ പിടിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട പ്രധാന കുറ്റങ്ങള്‍ പരീക്ഷാ ഹാളിലേക്ക് നിരോധിച്ച വസ്തുക്കള്‍; അതായത് മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍,ഡിക്ഷ്നറി എന്നിവ കൊണ്ടുവന്നു എന്നുള്ളതാണ്. മറ്റൊരു പ്രധാന കുറ്റം കോപ്പിയടി തന്നെയാണ്. ഇങ്ങനെ പിടിക്കപ്പെട്ടവരില്‍ 51 ശതമാനം പേര്‍ക്കും മാര്‍ക്ക് നഷട്പ്പെട്ടപ്പോള്‍ 19 ശതമാനം പേരുടെയും പരീക്ഷ എഴുതാനുള്ള യോഗ്യത ഇല്ലാണ്ടാക്കുകയും ചെയ്തു. 30 ശതമാനത്തോളം വിദ്യാര്‍ഥികളെ താക്കീത് നല്‍കി വിടുകയും ചെയ്തു.

ഇംഗ്ലണ്ടിലും വേല്സിലും നോര്‍ത്തേന്‍ അയര്‍ലാണ്ടിലുമായി കഴിഞ്ഞ ജൂണില്‍ നടന്ന പരീക്ഷകളില്‍ 3678 പേരെയാണ് കോപ്പിയടിച്ചതിനും മറ്റും പിടിച്ചത്, മുന്‍ വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ 11 ശതമാനം കുറവാണ് പിടിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത് എങ്കിലും ഒഫ്ക്വല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെയും വെല്സിലെയും നോര്‍ത്തേന്‍ അയര്‍ലാണ്ടിലെയും എക്സാം ബോര്‍ഡുകള്‍ നോക്കിയ ജിസിഎസ്ഇ ,എഎസ്, എ ലെവല്‍ പരീക്ഷാ പേപ്പറുകളില്‍ ഏതാണ്ട് 12 ഓളം പിഴവുകളാണ് സംഭവിച്ചിട്ടുള്ളത്, ഏതാണ്ട് 100000 വിദ്യാര്‍ഥികളെ ഇത് ബാധിച്ചിട്ടുമുണ്ട്.

ഒഫ്ക്വല്‍ ചീഫ് എക്സിക്യൂട്ടീവ് ആയ ഗ്ലേനിസ് സ്ട്ടാസി പറയുന്നത് പ്രത്യേക പരിഗണനയ്ക്കായി അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ്. എന്തായാലും തങ്ങളുടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പിഴവുകള്‍ കണ്ടെത്തുന്ന പക്ഷം എക്സാം ബോര്‍ഡുകളില്‍ നിന്നും പിഴയിടാക്കാനുള്ള അനുവാദം ഒഫ്ക്വലിനു നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.