![](https://www.nrimalayalee.com/wp-content/uploads/2022/05/Oman-Malayalee-Nurse-Funeral-.jpg)
സ്വന്തം ലേഖകൻ: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശി പള്ളി തെക്കേതിൽ ശാലോമിൽ ഷേബ മേരി തോമസിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും.
പെരുന്നാൾ അവധി ആഘോഷിക്കാൻ അബുദാബിയിൽനിന്നും സലാലയിലേക്കുള്ള യാത്രക്കിടെ ഞായറാഴ്ച പുലർച്ചെ ഹൈമയിൽ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. അബുദാബി ക്ലിവ് ലാൻഡ് ആശുപത്രി സ്റ്റാഫ് നഴ്സ് ആയിരുന്നു. മൃതദേഹം ഇന്നു രാവിലെ 11:20നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കും.
ഭർത്താവ് സജിമോൻ, മക്കളായ എവ് ലിൻ, എഡ് വിൻ എന്നിവരും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചേപ്പാട് സേക്രട്ട് ഹാർട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല