സ്വന്തം ലേഖകൻ: പ്രമുഖ അർജൻറീനിയൻ ഫുട്ബാൾ താരം ലയണൽ മെസി സൗദിയിലെത്തി. ജിദ്ദ സീസൺ ആഘോഷങ്ങളിലും ചെങ്കടൽ ടൂറിസ, പര്യവേക്ഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസ്സിയും അദ്ദേഹത്തിന്റെ കൂട്ടുകാരും ജിദ്ദയിലെത്തിയതെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു.
ലയണൽ മെസിയെയും സുഹൃത്തുക്കളെയും ജിദ്ദ സീസണിലും ചെങ്കടൽ പര്യവേക്ഷണത്തിലും പങ്കെടുത്ത് അവധികാലം ചെലവഴിക്കാൻ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദർശനമല്ല. അവസാനത്തേതും ആയിരിക്കില്ല.
സൗദി ടൂറിസത്തിന്റെ അംബാസഡറായി മെസ്സിയെ പ്രഖ്യാപിക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മന്ത്രി ട്വിറ്ററിലുടെ വ്യക്തമാക്കി. അർജൻറീനീയൻ ദേശീയ ടീമിലെ സഹപ്രവർത്തനോടൊപ്പം മെസ്സി സൗദിയിലെത്തുന്ന ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല