സ്വന്തം ലേഖകൻ: സൗദിയിൽ 50 വയസ്സിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്കും നാലാം ഡോസ് (രണ്ടാം ബൂസ്റ്റർ) നൽകിത്തുടങ്ങി. അവയവമാറ്റം, അർബുദം പോലുള്ള രോഗങ്ങളുള്ള 50 വയസിനു താഴെയുള്ളവർക്ക് നാലാമത് ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് എട്ടു മാസം പൂർത്തിയാക്കിയ 50 വയസ്സും അതിൽ കൂടുതലുമുള്ളവർക്കും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് നേരെത്തെ നൽകിത്തുടങ്ങിയിരുന്നു.
അതിനിടെ സൗദിയിൽ 565 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7,55,980 ആയി. 114 പേർ രോഗമുക്തരായി. പൂർണമായും രോഗം ഭേദമായവരുടെ എണ്ണം 7,42,677. പുതുതായി ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 9,104 ആയി. 51 പേർ ഗുരുതരാവസ്ഥയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല