![](https://www.nrimalayalee.com/wp-content/uploads/2022/05/Saudi-Census.jpeg)
സ്വന്തം ലേഖകൻ: വിദേശികൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ശക്തമാക്കി കൊണ്ടിരിക്കുകയാണ് സൗദി. വിദേശികളടക്കമുള്ളവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്ന സെൻസസിന് തുടക്കമായിട്ടുണ്ട്. ജൂണ്‍ 15 വരെ നീണ്ട് നിൽക്കുന്ന രീതിയിൽ ആണ് സെൻസസ് നടക്കുക. ഒരു മാസം മുമ്പ് തന്നെ സൗദിയിൽ ഉദ്യോഗസ്ഥർ എത്തി എല്ലാ കെട്ടിടങ്ങളിലും സ്ക്കിർ ഒട്ടിച്ചിരുന്നു. വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ വിശദ വിരങ്ങൾ ശേഖരിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മൂന്നു സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫുകള്‍ വഴിയോ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കണം. വലിയ സംവിധാനങ്ങൾ ആണ് സൗദി പുതുതായി ഒരുക്കുന്നത്. നിരവധി മേഖലകളിൽ സ്വദേശിവത്കരണത്തിന്റെ പദ്ധതികളുമായി സൗദി മുന്നോട്ട് പോകുന്നുണ്ട്. കൂടുതൽ മാറ്റങ്ങൾ 2030 ആകുമ്പോളേക്കും നടപ്പിലാക്കും. അതിന്റെ പ്രവർത്തനങ്ങൾസൗദി ആരംഭിച്ചിട്ടുണ്ട്.
വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ എന്തെല്ലാം വിവരങ്ങൾ ആണ് നൽകേണ്ടത് എന്നതും സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍, പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ എല്ലാം നൽകണം. ഇത്തരത്തിൽ നൽക്കുന്ന എല്ലാ വിവരങ്ങളും അതോറിറ്റി രഹസ്യമാക്കി വെക്കും. 50 ചോദ്യങ്ങൾ ആണ് ആ ഫോമിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാം നൽകി ഫോം ഫിൽ ചെയ്തു നൽകണം.
ജിദ്ദ നഗരം പുതുതായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചു മാറ്റൽ നടപടികൾ പുനരാരംഭിച്ചു. ജിദ്ദ മുനിസിപ്പാലിറ്റി ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. റമദാൻ പ്രമാണിച്ച് നിർത്തിവെച്ച പൊളിക്കൽ നടപടികൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പുതുതായി 12 കെട്ടിടങ്ങൾ ആണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ആദ്യം ബനീമാലിക്, വുറൂദ് തെരുവിലെ കെട്ടിടങ്ങൾ ആണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങൾ പൊളിച്ച് മാറ്റുന്ന മറ്റു കെട്ടിടങ്ങളുടെ വിവരങ്ങൾ പുറത്തുവിടും. പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിലെ അവശിഷ്ടങ്ങൽ നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല