ചാള്‍സ് രാജകുമാരന് ഡ്രാക്കുളയുമായി എന്താണ് ബന്ധം? ബന്ധമൊക്കെയുണ്ട്, പറയുന്നത് മറ്റാരുമല്ല സാക്ഷാല്‍ ചാള്‍സ് രാജകുമാരന് തന്നെ. വിഖ്യാത പ്രേതകഥാപാത്രം ഡ്രാക്കുളയെ രൂപപ്പെടുത്താന്‍ നോവലിസ്റ് ബ്രാംസ്റോക്കര് മാതൃകയാക്കിയ റുമേനിയന്‍ പ്രഭു തന്റെ പൂര്‍വികരുടെ പരമ്പരയില്പ്പെട്ടയാളാണെന്നു ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് വ്യക്തമാക്കിയിരിക്കുന്നത്.
റുമേനിയയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന നിഷ്ഠുരനും അതിക്രൂരനുമായ യുദ്ധപ്രഭു വ്ളാദ് മൂന്നാമനു മായി (വ്ളാദ് ദ ഇംപേലര്‍) തനിക്കു ബന്ധമുണ്െടന്നാണ് വംശാവലി സൂചിപ്പിക്കുന്നതെന്ന് ചാള്‍സ് പറഞ്ഞു. റുമേനിയയിലെ ട്രാന്സില്വേനിയയിലെ വനസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനു ചിത്രീകരിച്ച വൈല്‍ഡ് കാര്‍പ്പാത്തിയ എന്ന ടിവി പരിപാടിയിലാണ് അദ്ദേഹം ഡ്രാക്കുള ബന്ധം വെളിപ്പെടുത്തിയത്.
വനസംരക്ഷണ പരിപാടികളില്‍ സഹകരിക്കുന്ന ചാള്‍സിന് ഇവിടെ ഒരു വീട് സ്വന്തമായുണ്ട്. മനുഷ്യന് കൈവയ്ക്കാത്ത പ്രകൃതിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൃഷി പാരമ്പര്യവുമുള്ള ട്രാന്സില്വേനിയയിലെ കാര്‍പ്പാത്തിയന്‍ പര്‍വതനിരകള്‍ ദേശീയ നിധിയാണെന്ന് ചാള്‍സ് രാജകുമാരന് അഭിപ്രായപ്പെട്ടു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല