![](https://www.nrimalayalee.com/wp-content/uploads/2022/05/Kerala-Model-Actress-Found-Dead-.jpg)
സ്വന്തം ലേഖകൻ: കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ മാതാവ് ആരോപിച്ചു.
സജാദും ഷഹാനയും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാർ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.
അതിനിടെ ഷഹനയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല