സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രാദേശിക, രാജ്യാന്തര ഇലക്ട്രോണിക് പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം കുവൈത്ത് സെൻട്രൽ ബാങ്ക് തടഞ്ഞു. ജൂൺ ഒന്നു മുതൽ പ്രാദേശിക ഇടപാടിന് ഒരു ദിനാറും (251 രൂപ) രാജ്യാന്തര ഇടപാടിന് 6 ദിനാറുമാണ് (1511 രൂപ) സേവന നിരക്ക് ഈടാക്കുമെന്ന് അറിയിപ്പുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.
ഇത്തരം ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് അനുമതി വാങ്ങണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. നേരത്തെ ജൂണ്‍ 1 മുതല്‍ കോര്‍പ്പറേറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു കെഡിയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കുമ്പോള്‍ 500 ഫില്‍സും നല്‍കേണ്ടി വരുമെന്നായിരുന്നു ബാങ്കുകൾ അറിയിച്ചത്. ഇതുസംബന്ധിച്ച് നിരവധി പ്രാദേശിക ബാങ്കുകള്‍ ഇതിനോടകം തന്നെ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എല്ലാ ഇന്റര്‍നെറ്റ്, മൊബൈല്‍ പണമിടപാടുകളും ഇതില്‍ ഉള്‍പ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏത് വിദേശ പണമിടപാടിനും ആറ് ദിനാര്‍ ചെലവാകും. അതിനിടെ, ബിസിനസ്സുകളും ഉപഭോക്താക്കളും വ്യാപകമായി ഉപയോഗിക്കുന്ന വെബ് കണക്ഷനുകള്‍ ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകള്‍ക്ക് നിരക്ക് ഈടാക്കില്ലെന്ന് നിരവധി ബാങ്കുകള്‍ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല