സ്വന്തം ലേഖകൻ: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ചിത്രം ഭൂതകാലം. ബിജു മോനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടൻമാർ. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് പുരസ്കാരം. ജോജു ജോർജ്ിന് നായാട്ട് എന്ന ചിത്രത്തിനും.
ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ജോജി എന്ന ചിത്രമാണ് ദിലീഷിന് അവാർഡ് നേടിക്കൊടുത്തത്. ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചലച്ചിത്ര ഗ്രന്ഥം -പട്ടണം റഷീദിന്റെ ചമയം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാന്- ഷിനോസ് റഹ്മാന്. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി).
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. മത്സരത്തിനെത്തിയ 142 സിനിമകൾ 2 പ്രാഥമിക ജൂറികൾ കണ്ട ശേഷം മികച്ച 40–45 ചിത്രങ്ങൾ അന്തിമ ജൂറിക്കു വിലയിരുത്താൻ വിടുകയായിരുന്നു. ചില ചിത്രങ്ങൾ അവർ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല