1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2022

സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വീസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് കൂവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ വീസ ഉൾപ്പെടെ മറ്റു വീസകളൊന്നും 2 വർഷത്തേക്കു നൽകില്ലെന്നും പറഞ്ഞു.

കഴിഞ്ഞ 3 വർഷത്തിനിടെ സന്ദർശക വീസയിലെത്തിയ 14,653 പേർ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുണ്ടെന്ന് താമസ കുടിയേറ്റ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. മെയ് ഒന്ന് വരെയുള്ള കണക്കനുസരിച്ച് 149,195 പേരാണ് അനധികൃതമായി രാജ്യത്ത് താമസിക്കുന്നത്. ഇവര്‍ക്ക് പിഴ കൂടാതെ തിരിച്ചുപോകാന്‍ കഴിയുന്ന വിധത്തില്‍ പൊതുമാപ്പ് അനുവദിക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുണ്ട്.

കോവിഡ് ഒന്നാം തരംഗ സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി താമസനിയമലംഘകര്‍ക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു. പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കി നല്‍കിയതിന് പുറമെ കുവൈത്ത് ഗവണ്മെന്റിന്റെ ചെലവിലാണ് പൊതുമാപ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്. വലിയൊരു വിഭാഗം ഈ ഇളവ് പ്രയോജനപ്പെടുത്തിയിരുന്നില്ല. നിലവില്‍ താമസനിയമലംഘകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു തവണ കൂടി ഇളവ് നല്‍കാനാണ് ആലോചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.