1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

ബോബ് ഹോട്ടന്റെയും അര്‍മാന്‍ഡോ കൊളാസോയുടെയും അസിസ്റ്റായിരുന്ന സാവിയെ മെദെയ്‌രയെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ചാക്കാന്‍ ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) തീരുമാനിച്ചു. എക്‌സിക്യുട്ടീവ് യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി കുശാല്‍ ദാസാണ് ഇക്കാര്യം അറിയിച്ചത്. 2012 മെയ് വരെയാണ് കരാറിന്റെ കാലാവധി.

ബോബ് ഹോട്ടനുശേഷം ടീമിന്റെ ചുമതലയേറ്റെടുത്ത അര്‍മാന്‍ഡോ കൊളാസോ കരാര്‍ നീട്ടിനല്‍കിയ ഫെഡറേഷന്റെ ഓഫര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. കുടര്‍ന്ന് സാല്‍ഗോക്കര്‍ പരിശീലകന്‍ കരിം ബെന്‍ചെരീഫയെ ലഭിക്കുന്നതിനുവേണ്ടി നീക്കം നടന്നെങ്കിലും അദ്ദേഹവും നിരസിച്ചു.

ഇന്ത്യയുടെ പരിശീലകനാവുകയെന്നത് വലിയ അംഗീകാരം തന്നെയാണ്. പക്ഷേ, അതേ സമയം വലിയൊരു ഉത്തരവാദിത്വം കൂടിയാണിത്-46കാരനായ മെദെയ്‌ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവിലുള്ള സപ്പോര്‍ട്ടിങ് ടീം തുടരണമെന്നാണ് ആഗ്രഹം. ഇപ്പോഴത്തെ ഗോള്‍കീപ്പിങ് പരിശീലകന്‍ മാര്‍കസ് പച്ചെകോയെ അസിസ്റ്റായി വേണമെന്നാണ് ചിന്തിക്കുന്നു.

തുടര്‍ച്ചയായ മൂന്ന് അന്താരാഷ്ട്രമല്‍സരങ്ങളാണ് സാവിയോയെ കാത്തിരിക്കുന്നത്. നവംബര്‍ 13ന് 16നും മലേഷ്യക്കെതിരേയും 29ന് സാംബിയക്കെതിരേയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളത്തിലിറങ്ങും. ഡിസംബറില്‍ ബംഗ്ലാദേശില്‍ നടക്കുന്ന സാഫ് ഗെയിംസായിരിക്കും ശരിയായ അഗ്നിപരീക്ഷണം. ഇവിടെ കിരീടം നിലനിര്‍ത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന കാര്യം തീര്‍ച്ചയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.