വേഗപ്പാച്ചിലിന്റെ ആവേശക്കാഴ്ചകള്‍ക്കും ഇരമ്പലുകള്‍ക്കും തലസ്ഥാനത്ത് തുടക്കമായി. പ്രഥമ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രീയുടെ പരിശീലന മത്സരമാണ് ഇന്ന് രാവിലെ നടന്നത്. മക്‍ലാരന്‍റെ ലൂയിസ് ഹാമിള്‍ട്ടണാണ് പരിശീലന മത്സരത്തില്‍ വേഗതയേറിയ താരമായത്.
ഒരു മിനിറ്റ് 16 സെക്കന്‍ഡ് കൊണ്ടാണു ബുദ്ധ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് ഹാമിള്‍ട്ടണ്‍ പൂര്‍ത്തിയാക്കിയത്. ലോകചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്നിലാക്കിയാണ് ഹാമിള്‍ട്ടന്‍ പാഞ്ഞെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് യോഗ്യതാമത്സരം. യോഗ്യതാ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമമത്സരത്തിന്റെ സ്ഥാനക്രമം നിശ്ചയിക്കുക. ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് പ്രഥമ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രീ വേഗപ്പാച്ചില്‍ നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല