സ്വന്തം ലേഖകൻ: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ് കേസുകൾ. ജൂൺൺ മാസത്തിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മഹാരാഷ്ട്രയിൽ മാത്രം മുൻ മാസത്തേക്കാൾ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രാജ്യത്ത് ഇപ്പോഴും ഒമിക്രോൺ വകഭേദം തന്നെയാണ് വ്യാപിക്കുന്നത് എന്നും ആശങ്കയ്ക്കുള്ള കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ജൂൺ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ മുംബൈ നഗരത്തിൽ 3,095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മാർച്ചിലെ മൊത്തം കേസുകളുടെ ഇരട്ടിയാണ്. 1,519 രോഗികളാണ് ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ കേസുകളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് മുംബൈയിലാണ്. ജൂൺ മാസത്തിൽ 4,618 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
കേസുകളുടെ വർദ്ധനവ് ഉണ്ടെന്നും അതിനാൽ തന്നെ ഞങ്ങൾ ജാഗ്രത പാലിക്കേണ്ടെന്നും എന്നാൽ, പക്ഷേ ഇത് നാലാമത്തെ തരംഗമല്ലെന്നും സംസ്ഥാന പൊതുജനാരോഗ്യ വകുപ്പിന്റെ നിരീക്ഷണ ഓഫീസർ പ്രദീപ് അവാതെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
രാജ്യതലസ്ഥാനമായ ഡൽഹിയിലും കേസുകൾ വർദ്ധിക്കുകയാണ്. അടുത്ത നാലോ അഞ്ചോ ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയർന്നേക്കാം, പക്ഷേ, പിന്നീട് സ്ഥിരത കൈവരിക്കുകയും വീണ്ടും കുറയാൻ തുടങ്ങുകയും ചെയ്യാമമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പത്ത് ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഇരട്ടിയോളം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. അതിന് പുറമെ, പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായിട്ടുണ്ട്.
ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും മരണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പത്ത് ദിവസം മുൻപ് മെയ് 26ന് കേരളത്തിൽ 723 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രണ്ട് മരണം. കേസുകളുടെ വളർച്ചാ നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാൽ പത്ത് ദിവസം കഴിഞ്ഞപ്പോൾ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആർ. 4 പേർ കോവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളർച്ചാ നിരക്ക് 0.02 ശതമാനവുമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല