ലണ്ടന്‍: കെ പി സി സി യുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ യു.കെ.യിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് വേണ്ടി നാഷണല്‍ കമ്മിറ്റിയും, റീജനല്‍ കമ്മിറ്റി പ്രസിഡണ്ടുമാരെയും തെരഞ്ഞെടുത്തു. അഡ്വ. എം.കെ.ജിനദേവ് (രക്ഷാധികാരി), വിനോദ് ചന്ദ്രന്‍ (പ്രസിഡന്റ്), ഷിബു ഫെര്‍ണാണ്ടസ്, അബ്ദുള്‍ ഖാദര്‍ (വൈസ് പ്രസിഡന്റുമാര്‍), ലക്‌സണ്‍ ഫ്രാന്‍സിസി കല്ലുമാടിക്കല്‍ (ജനറല്‍ സെക്രട്ടറി), സുരേഷ് തുറവൂര്‍, ജോണ്‍ വര്‍ഗീസ്, ഡോ.ജോഷി തെക്കേക്കൂറ് (സെക്രട്ടറിമാര്‍), സുജു കെ.ഡാനിയേല്‍ (ട്രഷറര്‍), ബിബി എലിസബത്ത് (വനിതാ കണ്‍വീനര്‍) എന്നിവരുള്‍പ്പെടെ 21 പേരുള്ള നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
12 റീജണലിലും പ്രസിഡന്റുമാരെയും നിയമിച്ചു. പ്രസാദ് കൊച്ചുവിള (ലണ്ടന്‍), ടോണി കുര്യന്‍ (വെയില്‍സ്), ബോബന്‍ ജോസഫ് (സ്‌കോട്ട്‌ലണ്ട്), ജിബിന്‍ ജോര്‍ജ്ജ് (നോര്‍ത്തേണ്‍ അയര്‍ലണ്ട്), ധനിക് പ്രകാശ് (സൗത്ത് വെസ്റ്റ്), ബെന്നി മാത്യു (നോര്‍ത്ത് വെസ്റ്റ്), എബി മാത്യു (നോര്‍ത്ത് ഈസ്റ്റ്), സെറ്റനി ചവറാട് (യോര്‍ക്ക്ഷയര്‍ അഡ്രസൈഡ്) നിര്‍മ്മല ജോസ് (ഈസ്റ്റ് മിഡിലാന്‍ഡ്), ദീപേഷ് സ്‌ക്കറിയാ (വെസ്റ്റ് മിഡ്‌ലാന്റ്), ബിജു സെബാസ്റ്റ്യന്‍ (ഈസ്റ്റ് ആങ്കിലിയാ), ജോമോന്‍ കുന്നേല്‍ (സൗത്ത് ഈസ്റ്റ്). എന്നിവരാണ് പ്രസിഡന്റുമാര്‍.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ആലപ്പുഴ DCC പ്രസിഡണ്ട് എ എ ഷുക്കൂര്‍, DCC ജനറല്‍ സെക്രട്ടറിയും മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാനുമായ അഡ്വ: കെ ആര്‍ മുരളീധരന്‍, NCUI ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി ശരത്ത്, സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യുകെ പ്രസിഡണ്ട് ഭാവ ദാസ് ബദല്‍ എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല