സ്വന്തം ലേഖകൻ: കനത്ത ചൂടിൽ ഡൽഹി വെന്തുരുകുന്നു. രാത്രിയിലും ചൂട് കുറയാതിരിക്കു ന്നതോടെ വൻ പ്രതിസന്ധിയിലേക്കാണ് മേഖലയുടെ താപനില ഉയരുന്നതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയം പരമാവധി യാത്രകൾ ഒഴിവാക്കാനും വീടുക ളിലും ഓഫീസുകളിലും അകത്ത് തന്നെ ചിലവഴിക്കാനുമാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം.
രാജ്യ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 45 ന് മുകളിൽ തുടരുന്നതും കുറഞ്ഞ താപനില 30 ഡിഗ്രിയിൽ താഴാത്തതും വലിയ ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. കനത്ത ചൂടിൽ ഡൽഹിയുടെ പല പ്രദേശങ്ങളും പകൽ ജനങ്ങളില്ലാതെ ഒറ്റപ്പെടുകയാണെന്നതും പ്രശ്‌നത്തിന്റെ രൂക്ഷത തെളിയിക്കുകയാണ്.
ചൂടും കനത്ത പുകപടലവും അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ ഗുണനിലവാരവും തകർത്തിരിക്കുന്നു. ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പും മലിനീകരണവകുപ്പും നൽകുന്നത്. വായുവിൽ പൊടിപടലങ്ങളുടെ തോത് 50നും താഴെ എത്തുന്നതാണ് മാതൃകാപരമായ അവസ്ഥ. എന്നാൽ ഡൽഹിയിൽ മൂന്നൂറിനും നാനൂറിനും മുകളിലേയ്‌ക്ക് ശുദ്ധവായുവിലെ പൊടിപടലങ്ങളുടെ കണികാ സാന്നിദ്ധ്യം കൂടുന്ന തുടർച്ചയായ അവസ്ഥയാണ് നിലവിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല