സ്വന്തം ലേഖകൻ: രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടാന്‍ പ്രവാസികള്‍ക്ക് അവകാശമുണ്ടെന്ന് ആഭ്യന്തരമന്ത്രി. ഏകപക്ഷീയമായ അറസ്റ്റോ അവകാശ ലംഘനമോ ഉണ്ടായാല്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് പൗരന്മാര്, താമസക്കാര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാ നടപടിക്രമങ്ങളിലും നിയമങ്ങള്‍ക്ക് വിധേയരാണെന്നും പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍കൂര്‍ അന്വേഷണങ്ങള്‍ അനുസരിച്ചും പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയതിനു ശേഷമോ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ആശയവിനിമയങ്ങളിലൂടെയുമാണ് ഇത്തരം പരാതികള്‍ അന്വേഷിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടാറ്റു വരച്ച പ്രവാസിയെ അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന് അതിന്റെ ജീവനക്കാരുടെ ഒരു ലംഘനത്തിനും നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് അവകാശപ്പെട്ട പൗരനായ അബ്ദുല്ല തമിയുടെ ഫയല്‍ പബ്ലിക് പ്രോസിക്യൂഷനിലേക്കും പിന്നീട് ഡെപ്യൂട്ടി പ്രധാനമന്ത്രിക്കും റഫര്‍ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല