അമിതമായ ശബ്ദം മൂലമുണ്ടാകുന്ന ആരോഗ്വ്യ പ്രശ്നങ്ങള്‍ ചിലറയൊന്നുമല്ല. ഇങ്ങനെ വിമാനം മൂലമുണ്ടാകുന്ന ശബ്ദമാലിനീകരണത്തിന് ഒരു പരിഹാരവുമായിട്ടാണ് യൂറോപ്യന്‍ ട്രാഫിക് കമ്മീഷണര്‍ സിം കല്യാസ് മുന്നിട്ടു ഇറങ്ങിയിരിക്കുന്നത്. യൂറോപ്പില്‍ ശബ്ദം കൂടിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഈ നിയമം ഒറ്റയടിക്ക് നടപ്പാക്കാതെ വര്‍ഷം തോറും 20 ശതമാനം വീതം ശബ്ദം കൂടിയ വിമാനങ്ങള്‍ നിറുത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം തന്നെ ഈ ശബ്ദ മലിനീകരണം കുറക്കാനുള്ള നിയമം പാസാക്കുമെന്നും കല്യാസ് പറഞ്ഞു. പുതിയ നിയമത്തില്‍ 10 ഡെസിബല്‍ ആയിരിക്കും പരമാവധി ശബ്ദ നിയന്ത്രണം. ഇതില്‍ കൂടുതല്‍ ശബ്ദ മലിനീകരണമുള്ള വിമാനങ്ങള്‍ക്ക് യൂറോപ്പിലേക്കും, യൂറോപ്പിന് പുറത്തേക്കും പറക്കാന്‍ അനുവാദമില്ല. യൂറോപ്പിലെ ശബ്ദ മലിനീകരണം കുറയ്ക്കാനും, എയര്‍പോര്‍ട്ടുകളുടെ സമീപമുള്ള താമസക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ഈ പുതിയ നിയമ നിര്‍മ്മാണമെന്ന് സിം കല്യാസ് പറഞ്ഞു.
യൂറോപ്പിലെ പരിസ്ഥിതി സംരക്ഷക സംഘടനകള്‍ ഇതിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. എന്നാല്‍ ജര്‍മന്‍ ലുഫ്ത്താന്‍സാ ഉള്‍പ്പെടെ നിരവധി എയര്‍ലൈന്‍സ് പ്രതിഷേധവുമായി രംഗത്ത് വന്നു. ലുഫ്ത്താന്‍സാ, കാര്‍ഗോ കാരിയര്‍, ഡി.എച്ച്.എല്‍. എന്നീ വിമാന കമ്പനികളുടെ ആദ്യ എയര്‍ബസ് മോഡലുകളെ ഈ വിലക്ക് ബാധിക്കും. ലുഫ്ത്താന്‍സാ, ഡി.എച്ച്.എല്‍ എന്നീ കമ്പനികളുടെ എയര്‍ബസ് എ300ബി സീരിയല്‍ വിമാനങ്ങള്‍ ഈ വിലക്കില്‍ വരുന്നതാണ്. അതുപോലെ ഒട്ടേറെ വികസന മേഖലാ രാജ്യങ്ങളിലെ വിമാന കമ്പനികളെയും ഈ നിയമം സാമ്പത്തികമായി ബാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല