സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. വ്യാഴാഴ്ച 7,240 പേർ രോഗ ബാധിതരായതിന് പിന്നാലെയാണ് ഇടപെടൽ. മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം രോഗസ്ഥിരീകരണ നിരക്കും നിരീക്ഷിക്കണം. അന്താരാഷ്ട്ര യാത്രക്കാരിൽനിന്ന് ശേഖരിച്ച സാംപിളുകളുടെ ജനിതക ശ്രേണീകരണത്തിനായി ഇൻസാകോഗിന് കീഴിലെ ലാബുകളിലേക്ക് എത്രയും പെട്ടെന്ന് അയക്കണം. പകർച്ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യമന്ത്രാലയം ഇതിനകം പുറപ്പെടുവിച്ച എല്ലാ നിർദേശങ്ങളും സംസ്ഥാനങ്ങൾ കർശനമായി പാലിക്കണം. വാക്സിനേഷൻ യജ്ഞം തുടരണമെന്നും കത്തിലുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം 99 ദിവസത്തിന് ശേഷമാണ് 7000 കടന്നത്. ബുധനാഴ്ചത്തെ അപേക്ഷിച്ച് ഒറ്റ ദിവസം കൊണ്ട് 41 ശതമാനത്തിന്റെ വർധനയാണുണ്ടായത്. എട്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2.31 ആണ് രോഗ സ്ഥിരീകരണ നിരക്ക്. ബുധനാഴ്ച 5,233 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 32,498 ആയി ഉയർന്നു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ പുതുതായി 7240 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32,498 പേർ ചികിത്സയിലുണ്ട്. 1.31 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവുംകൂടുതൽ രോഗികൾ. 194.59 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണംചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല