1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് ഉപയോഗിക്കാത്ത അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം. ഇത്തരത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കും. കുവൈത്ത് സ്റ്റേറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു കുവൈത്ത് ദിനപത്രം അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍, കുവൈത്ത് സര്‍ക്കാര്‍ തൊഴിലാളികളുടെ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പകരമായി ശമ്പളം നല്‍കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. യോഗ്യരായ ജീവനക്കാര്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും സേവനത്തില്‍ ഉണ്ടായിരിക്കണമെന്നും ഗ്രിഗോറിയന്‍ വര്‍ഷാവസാനം വരെ ഉപയോഗിക്കാത്ത അവധി ദിനങ്ങള്‍ 30 കുറയാതെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. തൊഴിലാളിയുടെ അവസാന രണ്ട് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ മികച്ചതായിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ.

തൊഴില്‍ സ്ഥാപനങ്ങള്‍ അംഗീകരിച്ചതിന് ശേഷം എല്ലാ അപേക്ഷകളും ധനമന്ത്രാലയത്തിലേക്ക് റഫര്‍ ചെയ്യുന്നതിന് മുമ്പ് മന്ത്രാലയങ്ങള്‍ അവലോകനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപയോഗിക്കാത്ത അവധി ദിനങ്ങള്‍ക്ക് പകരമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമെന്ന പാര്‍ലമെന്ററി നിര്‍ദേശത്തിന് മറുപടിയായി കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈത്ത് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും സിവില്‍ സര്‍വീസ് നിയമം ഭേദഗതി ചെയ്യുമെന്നും പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

4.6 ദശലക്ഷത്തോളം വരുന്ന രാജ്യത്തെ എത്ര ജീവനക്കാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വ്യക്തമല്ല. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 3.5 ദശലക്ഷം വിദേശികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.