സ്വന്തം ലേഖകൻ: നൂറ്റാണ്ടുകള്‍മുമ്പ് വന്‍ സ്വര്‍ണശേഖരവുമായി മുങ്ങിയ സ്പാനിഷ് കപ്പലിന് സമീപം രണ്ട് കപ്പലുകള്‍കൂടി കണ്ടെത്തിയതായി കൊളംബിയന്‍ അധികൃതര്‍. 1708-ലെ യുദ്ധകാലത്ത് സ്‌പെയിനിന്റെ സാന്‍ ജോസ് എന്ന കപ്പല്‍ ബ്രിട്ടീഷ് പട കടലില്‍ മുക്കി. ഇത് പിന്നീട് കണ്ടെത്തിയത് 2015-ലാണ്.
കപ്പലില്‍നിന്ന് കിട്ടിയ സ്വര്‍ണശേഖരത്തിന് ഇന്ന് 1.3 ലക്ഷം കോടി രൂപയോളം മൂല്യമുണ്ട്. ഈ കപ്പലിന് സമീപത്തായാണ് ഇപ്പോള്‍ വേറെ രണ്ട് കപ്പലുകള്‍കൂടി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ നിധിയുണ്ടോ എന്ന ആകാംക്ഷയിലാണ് ലോകം.
കൊളംബിയന്‍ നാവികസേന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് പ്രസിഡന്റ് ഇവാന്‍ ഡ്യൂക്ക് പറഞ്ഞു. സ്വര്‍ണക്കട്ടികള്‍, ആയുധങ്ങള്‍, നാണയങ്ങള്‍ എന്നിവയും അടിത്തട്ടില്‍ ചിതറിക്കിടക്കുന്നുണ്ട്. പുതുതായി കണ്ടെത്തിയ കപ്പലുകള്‍ക്ക് ഏകദേശം 200 വര്‍ഷം പഴക്കമുണ്ടാകുമെന്നാണ് അനുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല