സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ എത്തുന്നവർക്ക് പ്രസവ ലീവും അടിയന്തര ഘട്ടങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്നു സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ഗർഭധാരണം, എമർജൻസി പ്രസവം തുടങ്ങിയവക്കു പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയുള്ള പരിരക്ഷയാണു ലഭിക്കുക.
സന്ദർശന ആവശ്യത്തിനായി സൗദിയിലേക്കു വരുന്നവർക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇൻജാസ് പ്ലാറ്റ്ഫോം സന്ദർശിച്ചു വിസിറ്റ് വീസ നൽകുന്നതിന് ഇൻഷുറൻസ് നേടാനാകും.
വിസിറ്റ് വീസയുടെ കാലാവധി കഴിഞ്ഞതിനു ശേഷം പുതുക്കുമ്പോൾ പുതിയ ഇൻഷുറൻസ് എടുക്കാൻ സന്ദർശക വീസക്കാർ ബാധ്യസ്ഥരാണ്.
ആക്റ്റീവ് ആയതും കാലാവധി ഉള്ളതുമായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ സന്ദർശന വീസയിൽ രാജ്യത്തേക്കു വരുമ്പോൾ തവക്കൽനയിൽ അവരുടെ ആരോഗ്യ നില “ഇൻഷുർ ചെയ്ത സന്ദർശകൻ” എന്ന് ആയിരിക്കുമെന്നു തവക്കൽന ആപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല