സ്വന്തം ലേഖകൻ: ഒമാനിൽ ഉണ്ടായിരുന്ന വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആണ് നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നത്. വെെദ്യുതിയുടെ നിരക്കിൽ 15 ശതമാനം ഇളവാണ് വരുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. വേനൽ കടുത്തതോടെ വെെദ്യുതിയുടെ ഉപയോഗം വർധിക്കും.
മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍ കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടില്‍ (രണ്ട് അക്കൗണ്ടുകളോ അതില്‍ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. എന്നാൽ മേയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവ് പ്രയോജനം ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യാജ സന്ദേശങ്ങൾ പ്രചരിച്ചാൽ ഉടൻ നടപടി ഉണ്ടാകും.
ഒമാനിലെ എല്ലാ വെെദ്യുതി ഉപഭോക്താക്കളും വെബ്സൈറ്റിലെ വിവിധ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ 72727770 എന്ന നമ്പറിലെ വാട്സ്ആപിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ തങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാജ്യത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ പുറത്ത്. രാജ്യത്തിന്റെ വിവിധ ഗവർണേറ്റുകളിൽ ആയി 521 മുങ്ങിമരണങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്തായി കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇത് കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. 2020മായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല