സ്വന്തം ലേഖകൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്ത്. ജൂലിയസ് ബെയറിന്റെ ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ്സ്റ്റൈൽ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഷാങ്ഹായ് ആണ് ഏറ്റവും ചെലവേറിയ സ്ഥലം. ഇത്തരത്തിൽ ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവ് കൂടിയ മറ്റ് രാജ്യങ്ങൾ കൂടി പരിചയപ്പെടാം.
ഷാങ്ഹായ്, ലണ്ടൻ, തായ്പേയ്, ഹോങ്കോങ്ങ്, സിങ്കപ്പൂർ, മൊണാക്കോ, സൂറിച്ച്, ടോക്കിയോ, സിഡ്നി, പാരിസ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടം നേടിയ ആദ്യ നഗരം മുംബൈ ആണ്. 24ാം സ്ഥാനത്താണ് മുംബൈ ഉള്ളത്. ചെലവേറിയ നഗരങ്ങളിൽ നേരത്തേയും ഷാങ്ഹായ് ഒന്നാം സ്ഥാനത്ത് വന്നിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ നഗരം കൂടിയാണിത്. ആഗോള സാമ്പത്തിക കേന്ദ്രമായും ഷാങ്ഹായ് പരിഗണിക്കപ്പെടുന്നു.
ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ താമസസ്ഥലം വാങ്ങണമെങ്കിലും വലിയ തുക മുടക്കേണ്ടി വരും. ഓരോ വർഷവും ഇത് കുതിച്ചുയരുകയാണ്. 24ാം സ്ഥാനത്താണ് ഇന്ത്യൻ നഗരമായ മുംബൈ ഉള്ളത്. ബുധനാഴ്ചയാണ് ഗ്ലോബർ വെൽത്ത് ആന്റ് ലൈഫ്സ്റ്റൈൽ റിപ്പോർട്ട് പുറത്ത് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല