സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ ഉൾപ്പടെയുള്ള 12 ബിഎൽഎസ് സേവാ കേന്ദ്രങ്ങളിൽ 26ന് പാസ്പോർട്ട് സേവാ ക്യാംപുകൾ നടത്തുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. https://blsindiavisa-uae.com/appointmentbls/appointment.php എന്ന സൈറ്റിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്തു പ്രവേശനം നേടാം.
അതേസമയം തത്കാൽ, ചികിത്സാ-മരണം, ജനനം, മുതിർന്ന പൗരന്മാർ, അടിയന്തര സാക്ഷ്യപത്രങ്ങൾ, ഔട്ട് പാസ് എന്നിവയ്ക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങളുമായി നേരിട്ട് എത്തി പ്രവേശിക്കാം. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറുവരെയാണ് ക്യാംപ്.
ബർദുബായ് അൽ ഖലീജ് സെന്റർ, ദയ്റ സിറ്റി സെന്റർ, ബർദുബായ് പ്രീമിയം ലോഞ്ച് സെന്റർ, ഷാർജ എച്ച്എസ് ബിസി സെന്റർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ദയ്റ കെഎംസിസി സെന്റർ, ഉമ്മുൽഖുവൈൻ അൽ അബ്ദുൽ ലത്തീഫ് അൽ സറൂണി ഷോപ്പ് നമ്പർ14, റാസൽഖൈമ ദഹൻറോഡ് സ്പെഷലിസ്റ്റ് മെഡിക്കൽ സെന്ററിലെ ഐടി കംപ്യൂട്ടർ ക്രോസ്, റാസൽഖൈമ റാക് സ്കൂൾ ഇന്ത്യയ്ക്കു സമീപം ഇന്ത്യൻ റിലീഫ് കമ്മിറ്റി, ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്, ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് എന്നിവിടങ്ങളിലാണ് ബിഎൽഎസ് സേവാ കേന്ദ്രങ്ങൾ ക്യാംപുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല