1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2022

സ്വന്തം ലേഖകൻ: മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പു വരുത്തുന്ന കാറ്റഗറി -1 അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം (എഎൽഎസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റൺവേ 32-ൽ കമ്മീഷൻ ചെയ്തു.

റൺവേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം. ലാൻഡിങ് സമയത്ത് പൈലറ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇതു പ്രവർത്തിക്കുന്നു.

കാഴ്ചാപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എഎൽഎസിന്റെ നേട്ടം. മോശം കാലാവസ്ഥയുള്ളപ്പോൾ കാഴ്ചാപരിധി കുറവായതിനാൽ വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിടാനുള്ള സാധ്യതയും ഇതോടെ കുറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.