തുര്‍ക്കിയില്‍ ഞായറാഴ്ച ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ 13കാരന് ബാലനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. എറിക്സ് നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെയാണു ഫെര്‍ഹാത് തെക്കോയി എന്നു പേരുള്ള കുട്ടിയെ രക്ഷപെടുത്തിയത്. തകര്‍ന്നു വീണ ഏഴുനില മന്ദിരത്തിന്റെ ഒന്നാം നിലയില്‍ നിന്നാണു ബാലനെ പറത്തെുടത്തത്. ഭൂകമ്പം സര്‍വനാശം വിതച്ച എര്ച്ചിസ് നഗരത്തിലാണു സംഭവം. ഒരു ബഹുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കഴിഞ്ഞിരുന്ന ഫെര്‍ഹാദ് ടൊക്കെ എന്ന ബാലനെയാണ് ഇന്നലെ പുലര്‍ച്ചയ്ക്കു മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജീവന്റെ തുടിപ്പു വ്യക്തമായതോടെ ബാലനെ രക്ഷിക്കാനായി അസര്‍ബൈജാനില്‍നിന്നുള്ള വിദഗ്ധ സംഘം പ്രത്യേ ക തുരങ്കംതന്നെ തീര്‍ത്തു. ഞായറാഴ്ച ഉച്ചയ്ക്കാ ണ് ഭൂകമ്പമുണ്ടായത്. കെട്ടിടത്തിന്റെ അടിയിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ചെരിപ്പു കടയില്‍ സെയില്സ്മാനായിരുന്നു ഫെര്‍ഹാദ്. 108 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കു കീഴില്‍ മരണംമുന്നില്ക്കണ്ടു കഴിയുകയായിരുന്നു ഈ ബാലന്. രക്ഷപ്പെടുന്നതിനായി പാറക്കഷണംകൊണ്ടു ഫെര്‍ഹാദ് ചെറിയ കുഴി തീര്‍ക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.
ഫെര്ഹാദിനായി അവന്റെ കുടുംബാംഗങ്ങള്‍ ഈ കെട്ടിടത്തിനു മുന്നില്‍ രാവും പകലും കാത്തുകഴിയുകയായിരുന്നു. ദുരന്തം നട ന്നിട്ട് അഞ്ചുദിവസം കഴിഞ്ഞതിനാല്‍ ജീവനോടെ ആരെയും പുറ ത്തെടുക്കാനാവില്ലെന്നു ഉറപ്പിച്ചിരുന്നു. ഈ വിവരം ഫെര്ഹാദുള്പ്പെടെയുള്ളവരുടെ കുടുംബാംഗങ്ങളേ അറിയിക്കുകയും ചെയ്തു. എങ്കിലും പ്രിയപ്പെട്ടവര്‍ കാത്തിരിപ്പു തുടര്‍ന്നു. അങ്ങനെയി രിക്കേ ഫെര്ഹാദിന്റെ ശ്രമം കുറെ മുന്നേറി. പുറത്തേക്കു വരാനുള്ള അവന്റെ ശ്രമം ശ്രദ്ധയില്‍പ്പെട്ട തോടെ കുടുംബാംഗങ്ങള്‍ ആനന്ദനൃത്തമാടി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യമിതു വിശ്വസിക്കാനായില്ല.
ആദ്യദിനം കഠിനമായ വിശപ്പ് അനുഭവപ്പെട്ടെങ്കിലും പിന്നീടു വിശപ്പടങ്ങിയതായി ഫെര്‍ഹാദ് പറഞ്ഞെന്ന് അമ്മാവന് സാഹിന് ടൊക്കെ പറഞ്ഞു. വ്യാഴാഴ്ച രാത്രിയില്‍ എര്ച്ചിസ് നഗരത്തിലെ മറ്റൊരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു 18കാരനായ ഇംദാത് പദക് എന്ന യുവാവിനെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു ദിവസത്തിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നു 187 പേരെ ജീവനോടെ രക്ഷിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല