സ്വന്തം ലേഖകൻ: തൊഴിലുടമകൾക്ക് വർക്ക് പെർമിറ്റ് വിവരങ്ങൾ ഓൺലൈനായി പുതുക്കാൻ അവസരമൊരുക്കി മാൻപവർ പബ്ലിക് അതോറിറ്റി.
അശ്അൽ ആപ് വഴിയാണ് വിവരങ്ങൾ തിരുത്താൻ കഴിയുക. മാൻപവർ അതോറിറ്റി വക്താവ് അസീൽ അൽ മസായിദ് അറിയിച്ചതാണിത്. കമ്പനി ഉദ്യോഗസ്ഥരുടെ പേര്, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ മാറ്റാൻ കഴിയും.
പുതുക്കാനുള്ള അപേക്ഷ അംഗീകരിച്ചാൽ തൊഴിലാളിയുടെ വിസയിലെ ഡേറ്റ ആഭ്യന്തര മന്ത്രാലയവുമായുള്ള ഇ-ലിങ്ക് വഴി അപ്ഡേറ്റ് ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല