മകളെ കത്തുന്ന കെട്ടിടത്തില്‍നിന്ന് താഴേക്ക്, ഒരാളുടെ കൈയ്യികളിലേക്ക് സുരക്ഷിതമായി ഇട്ടുകൊടുത്ത അമ്മ പറയുന്നത് ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമായിരുന്നു അതെന്നാണ്. ജോര്‍ജ്ജിയായിലെ ആസ്ലി ബ്രൗണാണ് ഈ അമ്മ. കത്തുന്ന കെട്ടിടത്തില്‍നിന്ന് സ്വന്തം മകളെ അജ്ഞാതനായ ഒരാളുടെ കൈയ്യിലേക്ക് എറിഞ്ഞ് കൊടുത്ത രക്ഷപ്പെടുത്തിയ ധീരയായ അമ്മ.
രണ്ട് മക്കളെയാണ് ഇരുപത്തിമൂന്നുകാരിയായ അമ്മ ഇങ്ങനെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന് തീപിടിച്ചതോടെ പുറത്തുപോകാന്‍ പറ്റാതിരുന്ന അമ്മ മക്കളെ കെട്ടിടത്തില്‍നിന്ന് താഴേക്ക് എറിഞ്ഞു കൊടുത്തശേഷം രക്ഷപ്പെടുകയായിരുന്നു. അമ്മ കുഞ്ഞുങ്ങളെ താഴെയ്ക്ക് എറിയാന്‍ നോക്കിയപ്പോള്‍ ചിലര്‍ താഴെനിന്നും എതിര്‍ക്കുന്നുണ്ടായിരുന്നു.
ചിലര്‍ കുഞ്ഞുങ്ങളെ എറിഞ്ഞ രക്ഷപ്പെടുത്താനും ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആറുമാസം മാത്രം പ്രായമുള്ള മകനെ രക്ഷപ്പെടുത്തിയശേഷമാണ് മകളെ കയറില്‍ കെട്ടി താഴേക്ക് ഇട്ടത്. അമ്മയുടെയും രക്ഷപ്പെടുത്തിയ ആളുടെയും സാഹസികതയെ വാഴ്ത്തുകയാണ് ഇപ്പോള്‍ നാട്ടുകാരും പത്രങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല