സ്വന്തം ലേഖകൻ: രാജ്യത്ത് മൂല്യവർധിത നികുതി ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് ഖത്തർ. ഖത്തർ ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നികുതി പരിഷ്കാരം സർക്കാറിന്റെ ഭാവിപദ്ധതികളിൽ ഒന്നാണ്. രാജ്യത്ത് എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്. ധനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പില്ലെന്ന് കഴിഞ്ഞ വർഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം ഉള്ള സമയത്ത് ഇത്തരം നികുതികൾ ഏർപ്പെടുത്തായൽ അതിന്റെ ലാഭം വലിയ രീതിയിൽ കിട്ടില്ല. വിലനിലവാരം ഉള്‍പ്പെടെ ആഗോള സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഖത്തര്‍ ഒറ്റപ്പെടുന്നില്ലെന്നും ഖത്തരർ ധനമന്ത്രി പറഞ്ഞു. ജിസിസി രാജ്യങ്ങളിൽ ഖത്തറും കുവെെറ്റും മാത്രമാണ് വാറ്റ് നികുതി നടപ്പാക്കാത്ത രാജ്യങ്ങൾ.
അതേസമയം, 20 ലക്ഷത്തിലേറെ ലോകകപ്പ് മാച്ച് ടിക്കറ്റുകൾ വിറ്റഴിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കിയാണ് ടിക്കറ്റ് വിറ്റത്. ഏപ്രിൽ 28ന് അവസാനിച്ച രണ്ടാംഘട്ട ബുക്കിങ്ങിൽ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നും 2.35 കോടി ടിക്കറ്റുകൾക്കാണ് ബുക്കിങ് ലഭിച്ചത്. റാൻഡം നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ ആണ് ഈ 12 പേർക്ക് ടിക്കറ്റ് ലഭിച്ചത്. ഇവർ പണമടച്ച് അവരുടെ ടിക്കറ്റുകൾ സ്വന്തമാക്കി.
ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ട് സെക്രട്ടറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് കാണാൻ വരുന്ന ആരാധകരുടെ താമസസൗകര്യം സംബന്ധിച്ച് ഒരു ആശങ്കയും വേണ്ട. അതിൽ ഒരു അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്. 15 ലക്ഷം ആരാധകരെ സ്വീകരിക്കാൻ ഖത്തർ ഒരുങ്ങി കഴിഞ്ഞു. ഇവർക്കാവശ്യമായ എല്ലാവിധ താമസ സൗകര്യങ്ങളും ഖത്തർ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല