സ്വന്തം ലേഖകൻ: കുവൈത്തിൽ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം. ജീവിത പങ്കാളി, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ട് വരാൻ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറും ആക്കി വർദ്ധിപ്പിക്കാൻ താമസകാര്യ വകുപ്പ് ആഭ്യന്തരമന്ത്രിക്ക് ശിപാർശ നൽകിയതായി അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
സന്ദർശക വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം അടുത്ത ആഴ്ച നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ദജീജിലെ താമസകാര്യ വകുപ്പിന്റെ ജോലി ഭാരം കുറക്കാൻ എല്ലാ ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് മേധാവികൾക്ക് വിസ അനുവദിക്കലുമായി ബന്ധപ്പെട്ട അധികാരം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തില്‍ ഫാമിലി ടൂറിസ്റ്റ് വിസകളും സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കുടുംബ സന്ദര്‍ശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അഹ്മദ് അല്‍ നവാഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല