സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ പുകയുണ്ടായതിനെ തുടര്‍ന്ന് 5000 അടി ഉയരത്തില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനം ഡെല്‍ഹിയില്‍ തിരിച്ചറിക്കി. ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പുരിലേക്ക് പോയ വിമാനമാണ് ഇന്ന് രാവിലെ തിരിച്ചിറക്കിയത്.
വിമാന ജീവനക്കാരിലൊരാളാണ് പുകവരുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
15 ദിവസത്തിനിടെ സ്പൈസ് ജെറ്റിന്റെ രണ്ടാമത്തെ അടിയന്തര തിരിച്ചിറക്കലാണിത്. ജൂണ്‍ 19 ന് ആയിരുന്നു ആദ്യത്തേത്. 185 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ ഇടതുവശത്തെ എന്ജിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യത്തെ തിരിച്ചിറക്കല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല