സ്വന്തം ലേഖകൻ: ബഹ്റെെനിൽ നിന്നും സൗദിയിലേക്ക് മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപ പിഴ. ട്രെയിലറിൽ മദ്യം കടത്തിയ മലയാളിക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്. (5265180 സൗദി റിയാൽ) ആണ് പിഴ ആണ് ഈടാക്കിയിരിക്കുന്നു. പിഴ അടച്ച ശേഷം പ്രതിയെ നാടുകടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം കേസിൽ സൗദിയിൽ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിനെയാണ് (26) ദമ്മാമിലെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. നാല് വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. മൂന്ന് മാസം മുമ്പാണ് ദമ്മാം കിങ് ഫഹദ് കോസ്വേയിൽ കസ്റ്റംസ് പരിശോധനക്കിടയിൽ ഇയാൾ നാലായിരത്തോളം മദ്യക്കുപ്പികൾ നിറച്ച ട്രെയിലറുമായി പിടിയിലാകുന്നത്.
ട്രെയിലറിൽ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്കറിയില്ലെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. എന്നാൽ തെളിവുകൾ എല്ലാം ഇയാൾക്ക് എതിരാണ്. അതുകൊണ്ട് തന്നെ കേസിൽ പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു കോടതി. പിടിക്കൂടിയ മദ്യത്തിന്റെ അളവിന് അനുസരിച്ചാണ് പിഴ സംഖ്യ ഈടാക്കുന്നത്. ഈ പിഴ തുക അടച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ തന്നെ കഴിയേണ്ടി വരും.
പിഴ അടച്ചാൽ പിന്നീട് സൗദിയിലേക്ക് ഒരിക്കലും തിരിച്ച് വരാൻ സാധിക്കില്ല. വിധികേട്ട് പൊട്ടിക്കരയുകയായിരുന്നു പ്രതിയെന്ന് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. തെളിവുകൾ എതിരായതിനാലാണ് ഇത്രയും വലിയ തുക പിഴ വിധിച്ചതെന്നാണ് കോടതി പറയുന്നത്. മദ്യക്കടത്തുമായി ബന്ധപ്പെട്ട് ആദ്യമായിട്ടായിരിക്കും ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത്.
പ്രതി പിന്നീട് അപ്പീൽ കേടതിയിൽ അപേക്ഷ സമർപ്പിച്ചു. ഒരു മാസത്തിനുള്ളിൽ അപ്പീൽകോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്മാമിലെ സെൻട്രൽ ജയിലിൽ നിലവിൽ ശിക്ഷയനുഭവിക്കുന്ന 180 ഓളം ഇന്ത്യക്കാരിൽ പകുതി അധികം ആളുകളും മദ്യക്കടത്തുമായി ബന്ധപ്പെട്ടവരാണ്. അധികവും ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് മദ്യം കടത്തിയവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല