1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2022

സ്വന്തം ലേഖകൻ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റെെനിൽ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്കും, രാജ്യത്തെ മന്ത്രാലയങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്.

ജൂലൈ എട്ട് മുതൽ 11 വരെ അവധിയായിരിക്കും. ഞായറാഴ്ച നേരത്തെതന്നെ അവധി ദിനമായതിനാൽ പകരം ജൂലൈ 12നും അവധി നൽകും. അതേസമയം, മനാമ സൂഖ് നവീകരണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ശൈത്യകാലത്തിനു മുമ്പ് പൂർത്തീകരിക്കുമെന്ന് ബഹ്റൈൻ ടൂറിസം വകുപ്പ് അറിയിച്ചു. സൂഖ് നവീകരണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു. ശൈത്യകാലത്താണ് സന്ദർശകർ കൂടുതലായി സൂഖിൽ എത്തുന്നത്.

ബാബുൽ ബഹ്റൈൻ ഫാഷൻ ഷോയും മനാമ ഗോൾഡ് ഫെസ്റ്റിവലും വൻ വിജയമായിരുന്നു. പരിപാടികൾക്ക പുറമെ നിരവധി സന്ദർശകർ പങ്കെടുത്തു. കൂടുതൽ ടൂർ പരിപാടികൾ തുടർന്ന നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.