ബെഡ്ഫോര്‍ഡ് ഔര്‍ ലേഡി ചര്‍ച്ച് കേരളാ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വിവിധ ഭവനങ്ങളിലായി നടന്നു വരികയായിരുന്ന കൊന്തനമസ്കാരത്തിന്റെ സമാപനവും, പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളാഘോഷവും മുപ്പതാം തീയ്യതി ഞായറാഴ്ച കേംപ്സ്ട്ടന് ഔര്‍ ലേഡി കാത്തലിക് ചര്‍ച്ചില്‍ വെച്ച് ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ കൊന്ത നമസ്കാരവും ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും നെമെനയും ആരാധനയും വാഴ്വും നടത്തപ്പെടുന്നു. തുടര്‍ന്നു സ്നേഹവിരുന്നും, പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ തിരുനാള്‍ കുരബാനയ്ക്ക് റവ: ഫാ: ജോസഫ് കടുന്താനം CMI മുഖ്യ കാര്‍മികനായിരിക്കും.
ഭാരത കാത്തലിക് സഭയുടെ അതിപുരാതന പാരമ്പര്യം പുതു തലമുറയിലേക്കു പകര്‍ന്നു നല്കുവാന് ആഘോഷങ്ങള്‍ വഴി തെളിയിക്കുമെന്ന് സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ഫാ: ബിജു അലക്സ് പ്രത്യാശ പ്രകടിപ്പിച്ചു. കൊന്ത നമസ്കാരത്തിലൂടെയും തിരുനാളാഘോഷത്തിലൂടെയും പരിശുദ്ധ ദൈവ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കാര്യങ്ങള്‍ക്ക് വേണ്ടി ബോസ് ചാക്കേരി അറിയിച്ചു.
കുട്ടികള്‍ക്കുള്ള അടുത്ത അദ്ധ്യായന വര്‍ഷ മതബോധന ക്ലാസ് നവംബര്‍ അഞ്ചു ശനിയാഴ്ച കുര്‍ബ്ബാനയ്ക്ക് ശേഷം ആരംഭികുന്നതാണ്. പള്ളിയുടെ വിലാസം: OUR LADY CHURCH,307 ,BEDFORD RAOD, MK428QB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല